gnn24x7

ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞു; അവകാശവാദവുമായി ട്രംപ്

0
10
gnn24x7

വാഷിംഗ്ടൺ: ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സമീപകാലത്തുണ്ടായ യുദ്ധം ഇറാന്‍റെ സൈനിക ശേഷിയെ പാടേ തകർത്തു തരിപ്പണമാക്കിയെന്നും നിലവിൽ അവർക്ക് വ്യോമസേനയോ നാവികസേനയോ പ്രധാന പ്രതിരോധ സംവിധാനങ്ങളോ അവശേഷിക്കുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റുകളിലൂടെ പറഞ്ഞു.

യുദ്ധം ഇറാന്‍റെ സൈനിക ശക്തിയെ ഇല്ലാതാക്കിയെന്നാണ് ട്രംപിന്‍റെ വാദം. ഇറാന് ഇനി ഒരു വ്യോമസേനയോ നാവികസേനയോ പ്രതിരോധ സംവിധാനങ്ങളോ റഡാറുകളോ ഇല്ലെന്നും പ്രായോഗികമായി അവർക്ക് ഒന്നും തന്നെ ബാക്കിയില്ലെന്നും ട്രംപ് തന്‍റെ പോസ്റ്റിൽ കുറിച്ചു. ഇതിനൊപ്പം ഡെമോക്രാറ്റുകളെ രൂക്ഷമായ ഭാഷയിൽ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. നാല് മാസം മുമ്പുണ്ടായിരുന്നതിനേക്കാൾ മികച്ച നിലയിലാണ് ഇറാൻ ഇപ്പോൾ ഉള്ളതെന്ന ഡെമോക്രാറ്റുകളുടെ വാദത്തെ അദ്ദേഹം ശക്തമായി പരിഹസിച്ചു. ആളുകൾക്ക് ഇത്രയും വിഡ്ഢികളാകാൻ എങ്ങനെ സാധിക്കുന്നുവെന്നും ഇത്തരമൊരു വാദവുമായി അവർ എങ്ങനെയാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്നും ട്രംപ് ചോദിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7