gnn24x7

കേരള ഹൗസ് കാർണിവൽ ഇന്ന്; താരപ്പകിട്ടോടെ മഞ്ജു വാര്യർ കാർണിവൽ വേദിയിലേക്ക്

0
125
gnn24x7

ഡബ്ലിനിലെ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന കേരള ഹൗസ് കാർണിവൽ 2026 ഇന്ന് (ജൂൺ 20) ഫെയറിഹൗസിൽ അരങ്ങേറും. രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെ നീളുന്ന ആഘോഷത്തിൽ സംഗീതം, സംസ്കാരം, ഭക്ഷണം, വിനോദം എന്നിവയെല്ലാം ഒരേ വേദിയിൽ അണിനിരക്കും. മലയാള സിനിമയുടെ പ്രിയതാരം മഞ്ജു വാര്യർ കാർണിവലിന്റെ പ്രധാന ആകർഷണമായി എത്തും. ഇതോടൊപ്പം വൈകുന്നേരം നടക്കുന്ന സംഗീതരാവിൽ പ്രശസ്ത ഗായിക ലക്ഷ്മി ജയൻയും ബാക്ക് ബെഞ്ചേഴ്സ് ബാൻഡും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തും.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സ്റ്റേജ് പരിപാടികളിൽ സാംസ്കാരിക പരിപാടികൾ, ബ്ലൂ ഡയമണ്ട് ബാൻഡ്, ഡബ്ലിൻ വോയ്സ് ബാൻഡ് എന്നിവരുടെ സംഗീതവിരുന്ന്, ഫാഷൻ ഷോ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിലെ വൻ വിജയങ്ങൾക്ക് ശേഷം ഇത്തവണയും മെഗാ തിരുവാതിര കൂടുതൽ വിപുലമായ രീതിയിൽ അവതരിപ്പിക്കുന്നു.

ഇൻഡോർ പരിപാടികളിൽ കളറിംഗ് മത്സരം, റെപ്റ്റൈൽ ഷോ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഔട്ട്ഡോർ വേദിയിൽ ആവേശം നിറയുന്ന ടഗ് ഓഫ് വാർ, കുക്കറി ഷോ, കുട്ടികൾക്കും മുതിർന്നവർക്കുമായി പെനാൽറ്റി ഷൂട്ടൗട്ട്, ഡാൻസ് ഫെസ്റ്റ്, കൈക്കൊട്ടിക്കളി എന്നിവ നടക്കും.കുട്ടികൾക്കായി ദിവസം മുഴുവൻ ഫേസ് പെയിന്റിംഗ്, ബൗൺസിംഗ് കാസിൽ, കാർണിവൽ റൈഡുകൾ തുടങ്ങിയ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

കേരള ഹൗസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ മഹാമേളയിൽ നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുക്കും. സംഗീതവും ആഘോഷവും താരസാന്നിധ്യവും ഒരുമിക്കുന്ന ഈ ദിനം ഡബ്ലിനിലെ മലയാളി സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി മാറുമെന്നതിൽ സംശയമില്ല.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7