ദമ്മാം: സൗദിയിലെ പ്രമുഖ ഗായിക കല്യാണി നായർ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരം ‘ആംബിവലൻസ്’ ദമ്മാമിൽ പ്രകാശനം ചെയ്തു. സൗദി മലയാളീ സമാജം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ സമാജം പ്രസിഡൻ്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ ജോളി ലോനപ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗാനരചയിതാവും, തിരകഥാകൃത്തുമായ ഷിബു ചക്രവർത്തി ജനനിബിഢമായ സദസ്സിനെ സാക്ഷിനിർത്തിയാണ് പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. വ്യവസായിയും കെ.പി.സി.സി മുൻ നിർവ്വാഹക സമിതി അംഗവുമായ അഹമ്മദ് പുളിക്കൽ (വല്ല്യാപ്പുക്ക) പുസ്തകം ഏറ്റുവാങ്ങി.





അധ്യാപികയും എഴുത്തുകാരിയുമായ മഞ്ജുഷ ലജിത്ത് പുസ്തക പരിചയം നടത്തി. പുസ്തകത്തിൻറെ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡെസ്റ്റിനി ബുക്ക്‌സ് കോഴിക്കോട് ആണ്. ഡെസ്റ്റിനി ബുക്ക്സ് ചെയർമാനും സമാജം ദേശീയ പ്രസിഡന്റുമായ മാലിക് മഖ്ബൂൽ പ്രസാധക ഭാഷണം നിർവ്വഹിച്ചു.




പ്രവിശ്യയിലെ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരായ ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, രഞ്ജിത്ത് വടകര, ഷാജി മതിലകം, ടി.പി മുഹമ്മദ്, സോഫിയ ഷാജഹാൻ, അപർണ്ണ ശ്രീരാജ്, നജ്മു സമാൻ കുളങ്ങരതൊടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb


































