വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഇറാന്‍റെ കയറ്റുമതി വിലക്ക് നീക്കി അമേരിക്ക. ഇറാനിയൻ എണ്ണയുടെ ഉത്പാദനത്തിനും വിതരണത്തിനും വിൽപ്പനയ്ക്കും യുഎസ് ട്രഷറി വകുപ്പ് അനുമതി നൽകി. ഇരു രാജ്യങ്ങളും തമ്മിൽ അന്തിമ സമാധാന കരാറിലെത്തുന്നതിനുള്ള ചർച്ചകൾ തുടരുന്നതിനിടയിലാണ് ഈ താൽക്കാലിക ലൈസൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. 60 ദിവസത്തേക്ക് അതായത് ഓഗസ്റ്റ് 21 വരെയാണ് ലൈസൻസ് നൽകിയത്.
ഇറാന്‍റെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉത്പാദനവും വിതരണവും വിൽപ്പനയും ഓഗസ്റ്റ് 21 വരെ അനുവദിക്കും. സ്വിറ്റ്സർലൻഡിൽ നിർണായക ചർച്ച പുരോഗമിക്കുന്നതിനിടെ ആണ് യുഎസിന്റെ ഈ നീക്കം. അതിനിടെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഇൻസ്പെക്ടർമാർക്ക് രാജ്യത്ത് പരിശോധന നടത്താൻ അനുമതി നൽകുമെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ടെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് 60 ദിവസത്തെ താൽക്കാലിക ഇളവ് നൽകിയതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb


































