gnn24x7

‘ഭൗമ’ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

0
9
gnn24x7

അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭൗമ.

ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് ഇക്കഴിഞ്ഞ ദിവസം പ്രകാശനംചെയ്തു.


പതിനാറ് അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവത്തിലുള്ള ലുക്കോടെയാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്.
ഏറെ കൗതുകം നിറക്കുന്ന ഈ പോസ്‌റ്ററിൻ്റെ പിന്നിൽ എന്തൊക്കെയാണ് ഒളിപ്പിച്ചിരിക്കുന്നത്.?
മിസ്റ്ററി തില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം രണ്ടു കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് .
മികച്ച അഭിപ്രായവും , പ്രദർശന വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ. എസ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രവും ഏറെ പ്രതീക്ഷ നൽകുന്നതാണ് .

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, ജനാർദ്ദനൻ, ലെന, രേവതി ശർമ്മ ( തലവര ഫെയിം), കാവ്യാ ഭാനു, അനിതാ നായർ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – സൂരജ് ഈ എസ്.
പ്രൊഡക്ഷൻ ഡിസൈനർ – അപ്പുണ്ണി സാജൻ.
കലാസംവിധാനം – നിബിൻ വർഗീസ്.
മേക്കപ്പ് – റോണി വെള്ളത്തൂവൽ.
കോസ്റ്റ്യും ഡിസൈൻ – ഗോപിക ഉണ്ണികൃഷ്ണൻ.
സ്റ്റിൽസ് – ജിതിൻ എസ്. ബാബു.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഏബ്രഹാം സൈമൺ (അബ്രു)
ഫിനാൻസ് കൺട്രോളർ – രാഹുൽ പിള്ള.
പ്രൊഡക്ഷൻ മാനേജർ – ജസ്റ്റിൻ ടോണി തോമസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – ഷെറിൻ സ്റ്റാൻലി.
പ്രൊഡക്ഷൻ കൺട്രോളർ – ജോബ് ജോർജ്.
കൊച്ചി പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വാഴൂർജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7