gnn24x7

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

0
12
gnn24x7

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം ‘ശ്രാവണം-26’ നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin Parish Hall) അരങ്ങേറും. രാവിലെ 10.30-ന് അത്തപ്പൂക്കളത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
​ജാതി, മത, രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി പ്രവാസി മലയാളികളെ ഒന്നിച്ചുചേർക്കുന്ന ചടങ്ങിൽ മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, തിരുവാതിരക്കളി, ഫ്ലാഷ്‌മോബ്, ഗ്രൂപ്പ് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, ഫാഷൻ ഷോ, മലയാളി മങ്ക-മാരൻ മത്സരങ്ങൾ, വടംവലി തുടങ്ങിയ വിവിധ കലാപരിപാടികൾ നടക്കും. കിൽകെന്നി കെ.ആർ.എസ് റെസ്റ്റോറന്റ് ഒരുക്കുന്ന വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയാണ് ഈ വർഷത്തെ പ്രധാന ആകർഷണം.
​ഓണാഘോഷത്തിന് മുന്നോടിയായി നടത്തിയ കാരംസ്, ചെസ്സ്, ചീട്ടുകളി തുടങ്ങിയ ഓഫ്-സ്റ്റേജ് മത്സരങ്ങളിലെയും, ‘എന്റെ മലയാളം’ സംഘടിപ്പിച്ച ‘അരങ്ങ്-26’ വിജയികൾക്കുമുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിക്കും. വൈകുന്നേരം 7 മണിയോടെ പരിപാടികൾ സമാപിക്കും.
​വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളികളെയും കുടുംബസമേതം ആഘോഷത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
​വാർത്ത അയച്ചത്: ഷാജു ജോസ്

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7