gnn24x7

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

0
13
gnn24x7

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്.


യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്കുനൽകുന്നത്.
കാരക്കുടിയിൽ ചിത്രീകരണം നടന്നു വരുന്ന മമ്മൂട്ടി നായകനായ ചിത്രം, ഊട്ടിയിൽ ചിത്രീകരണം നടന്നു വരുന്ന ടൊവിനോ തോമസ് നായകനായ മുൻപേ എന്ന ചിത്രം, കുട്ടിക്കാനം, വാഗമൺ ഭാഗങ്ങളിലായി ചിത്രീകരണം നടന്നു വരുന്ന ജയസൂര്യ നായകനായ മായൻ തുടങ്ങിയ ചിത്രങ്ങൾ ഓണത്തിനും ചിത്രീകരണം തുടർന്നു.


മായൻ്റെ സെറ്റിൽ വിപുലമായ ഓണാഘോഷമാണ് അരങ്ങേറിയത്.
ആഗസ്റ്റ് ഇരുപത്തിയെട്ടിന് വാഗമണ്ണിലെ ഒരു കൺവൻഷൻ സെൻ്റിറിലായിരുന്നു ഓണാഘോഷം നടന്നത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം വാഗമണ്ണിൽത്തന്നെ നടക്കുന്നതിനിടയിലാണ് ഇവിടെ ഓണാലോഷം സംഘടിപ്പിച്ചത്.


മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കളങ്കാവിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ. കെ ജോസ് ആണ്.
ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും, യൂണിറ്റംഗങ്ങളുമുൾപ്പടെ നൂറ്റിയമ്പതോളം പേർ ഒത്തുകൂടിയപ്പോൾ മറ്റൊരു വി.ഐ.പി കൂടി ഈ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
ഇടുക്കി എം.പി. കൂടിയായ ഡീൻ കുര്യാക്കോസായിരുന്നു ഈ വി.ഐ.പി.
ജയസൂര്യ, വിജയ് ബാബു, നൈല ഉഷ, അർഷ ബൈജു, ജിബിൻ ഗോപിനാഥ് വൈഷ്ണവി, തുടങ്ങിയ അഭിനേതാക്കളാണ് ഈ ചടങ്ങിൽ സംബന്ധിച്ച അഭിനേതാക്കൾ.


“ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നിരവധി ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചുണ്ടങ്കിലും ഒരു സിനിമാ ഗ്രൂപ്പിനൊപ്പം ഓണാലോഷ പരിപാടിയിൽ ഇത് ആദ്യമായാണന്ന് ആശംസകൾ നേർന്നു കൊണ്ട് ഡീൻ കുര്യാക്കോസ് പറഞ്ഞു.


ഇവിടെ ചിത്രീകരണത്തിന് ഒരു ജനപ്രതിനിധി എന്ന നിലയിൽ എല്ലാവിധ സഹകരണങ്ങളും ഞാൻ വാഗ്‌ദാനം ചെയ്യുന്നു. ഒപ്പം ഈ ചിത്രം മികച്ച വിജയം നേടുകയും ചെയ്യട്ടെ എന്ന് ഡീൻ കുര്യാക്കോസ് തൻ്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ പാരമ്പര്യങ്ങൾ ഈ ഒത്തൊരുമയിലൂടെ തിരികെ പിടിക്കാൻ കഴിയട്ടെ എന്ന് ജയസൂര്യ ഓർമ്മപ്പെടുത്തി.
താൻ നിർമ്മിക്കുന്ന കാലൻ്റെ തങ്കക്കുടം എന്ന ചിത്രം ഓണത്തലേന്ന് പൂർത്തിയാക്കി നേരെ എത്തിയത് ഈ സിനിമയിലേക്കാണ്.
ഇത്തരം ചടങ്ങുകൾ നമ്മുടെ മാനവീയയുടെ പ്രാധാന്യത്തിന് മാറ്റുകൂട്ടുന്നതാണന്ന് വിജയ് ബാബു ആശംസകൾ നേർന്നു കൊണ്ട് പറഞ്ഞു.
കഴിഞ്ഞ കുറേ വർഷക്കാലമായി നാട്ടിൽഓണം ആഘോഷിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല.
ഇന്ന് അതിന് അവസരമുണ്ടായതിൽ ഏറെ സന്തോഷമുണ്ടന്ന് നൈല ഉഷയും പറഞ്ഞു.
സംവിധായകൻ ജിതിൻ കെ.ജോസ് സ്വാഗതവും, നിർമ്മാതാവ് രാജീവ് ഗോവിന്ദൻ നന്ദിയും പറഞ്ഞു.
എന്നും മനസ്സിൽ സൂഷിക്കാൻ ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ഹ്രസ്വമായ ചടങ്ങ് പൂർത്തിയായത്.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7