കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാണാതായവരുടെ എണ്ണം 4,247 ആയി. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ, വെള്ളപ്പൊക്കം കനത്ത നാശം വിതച്ച ജില്ലകളിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. കാണാതായ മലയാളികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. 85 പൗരന്മാരെ കാണാതായെന്ന് യുഎസും വ്യക്തമാക്കിയിട്ടുണ്ട്.
മിന്നൽ പ്രളയത്തിൽ രാജ്യത്തെ നേപ്പാളിലെ ആറോളം ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളിലായി കുറഞ്ഞത് 933 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ത്രിശൂലി-3എ പദ്ധതി പ്രദേശമടക്കമുള്ള സ്ഥലങ്ങളിലെ തുരങ്കങ്ങൾക്കുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ തീവ്രശ്രമം തുടരുകയാണ്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിദഗ്ദ്ധ സംഘങ്ങളും നേപ്പാൾ റെസ്‌ക്യൂ ടീമിനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
































