gnn24x7

അയർലണ്ടിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി

0
34
gnn24x7

കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് “കരുതൽ” സിനിമയ്ക്ക്. കൊച്ചിയിൽ നടന്ന അവാർഡ്നിശയിൽ സിനിമയുടെ കഥാകൃത്തും സംവിധായകനുമായ ജോമി ജോസ് കൈപ്പാറേട്ട് പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശാന്ത് മുരളി, ഐശ്വര്യ നന്ദൻ, സുനിൽ സുഗത, കോട്ടയം രമേശ്, സിബി തോമസ്, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, ഷീജോ കുരിയൻ, ജോസ് കൈപ്പാറേട്ട് , മോളി പയസ്, ജോ സ്റ്റീഫൻ, ഷെറിൻ സാം തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്.

തന്റെ പ്രഥമ സംവിധാനസംരംഭവത്തിലൂടെ ജോമി ജോസ് എന്ന സംവിധായകന് മലയാള സിനിമയിൽ സ്വന്തം മേൽവിലാസം തങ്കലിപികളാൽ എഴുതിച്ചേർക്കാനായി. വളരെയധികം പ്രേക്ഷക പ്രശംസ നേടിയ “കരുതൽ” എന്ന സിനിമ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേരളത്തിലേയും, അമേരിക്കയിലെയും കൂടാതെ അയര്ലണ്ടിലെയും നിരവധി തീയേറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിലും, അമേരിക്കയിലും, അയർലണ്ടിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി മികച്ച ആഖ്യാനത്തിലെയും അവതരണത്തിലെയും പുതുമകൊണ്ട് പ്രേക്ഷകരുടെ കയ്യടി സിനിമയ്ക്ക് നേടാനായി.

ഒരു ഫിലിം മേക്കിങ് കോഴ്‌സുകൾ പോലും പഠിക്കാതെയും ഒരു സിനിമയിലും അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വർക്ക് ചെയ്യാതെയും കുറച്ച് ഹൃസ്വ ചിത്രങ്ങൾ മാത്രം കഥയെഴുതി സംവിധാനം ചെയ്ത പരിചയത്തിൽ ആദ്യമായി കഥയെഴുതി ഒരു മുഴുനീള സിനിമ സംവിധാനം ചെയ്യുകയും കൂടാതെ, അതിന് ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കുകയും ചെയ്ത അപൂർവ്വ ഭാഗ്യമാണ് ജോമി ജോസ് എന്ന സംവിധായകന് ലഭിച്ചിരിക്കുന്നത്. വിദേശത്തുള്ള മക്കളുടെയും, നാട്ടിലെ വീടുകളിൽ തനിച്ച് താമസിക്കുന്ന അവരുടെ മാതാപിതാക്കളുടെയും കഥയാണ് “കരുതൽ”പറയുന്നത്. സഞ്ജു സൈമൺ മാക്കിൽ – എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, ശാലിൻ ഷീജോ കുരിയൻ, ജോ സ്റ്റീഫൻ, മാത്യു മാപ്പിളേട്ട്, ടോമി ജോസഫ് എന്നിവരാണ് കോ.പ്രൊഡ്യൂസഴ്സ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7