gnn24x7

‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും.

0
10
gnn24x7

ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ.എസ്.ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു ‘ഭൗമ’ ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
സിനിമയിൽ ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്‌ടിച്ചു പോരുന്ന ഭാവനാ സ്റ്റുഡിയോസിൻ്റെ വിതരണ സ്ഥാപനമാണ് ഭാവനാ റിലീസ്. ഫഹദ് ഫാസിൽ,
നസ്രിയ, ദിലീഷ് പോത്തൻ്റ, ശ്യാം പുഷ്‌ക്കരൻ എന്നിവർ നേതൃത്ത്വം നൽകുന്ന സ്ഥാപനമാണ് ഭാവനാ സ്റ്റുഡിയോസ്.
കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി ബെത് ലഹേം വരെ എത്തി നിൽക്കുന്ന വിജയ ചിത്രങ്ങളാണ് ഭാവനാ സ്റ്റുഡിയോസ്സിൻ്റേത്.
ഇരുളിൽ മലനിരയിലെ നടപ്പാതയിൽ ടോർച്ചു തെളിയിച്ചുനിൽക്കുന്ന ദിലീഷ് പോത്തൻ്റെ ലുക്കോടെ എത്തിയ പോസ്റ്ററിലൂടെയാണ് ഭൗമയുടെ റിലീസ് അനൗൺസ് ചെയ്‌തിരിക്കുന്നത്.
മിസ്റ്ററി, ത്രില്ലർ, ജോണറിൽ രണ്ടു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ചലച്ചിത്ര വൃത്തങ്ങളിൽ ഇതിനകം വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഈ ചിത്രത്തെ ഏറെ ശ്രഡേയമാക്കിയിരുന്നു.

ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്‌ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ, സെൻ ഗുപ്‌ത, രേവതി ശർമ്മ, കാവ്യാ ഭാനു, അനിതാ നായർ,
പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ്ണ ജോൺസ്, നസ്‌ലിൻ ജമീല, നൗഷാദ്, എൻ പി നിസ്സ,
എന്നിവരുംപ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ഡോണി കടമ്മനിട്ട.
സംഗീതം – ക്രിസ്റ്റോ സേവ്യർ.
ഛായാഗ്രഹണം – ശരൺ വേലായുധൻ.
എഡിറ്റിംഗ് – സൂരജ്. ഈ. എസ്.
പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ.
കലാസംവിധാനം – സിബിൻ വർഗീസ് .
മേക്കപ്പ് -റോണി വെള്ളത്തൂവൽ.
കോസ്‌റ്റ്യും ഡിസൈൻ-ഗോപിക ഉണ്ണികൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-അംബ്രു സൈമൺ .
സ്റ്റിൽസ്- ജിതിൻ എസ് ബാബു.
സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്.
ഫൈനൽ മിക്സ് – രാജാകൃഷ്‌ണൻ എം ആർ.
കളരിസ്റ്റ്- ലിജു പ്രഭാകർ.
പബ്ളിസിറ്റി ഡിസൈൻ- മാമി ജോ.
ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്‌സ്ക്യൂറ എൻ്റെർടൈൻമെൻ്റ്സ് .
ആക് ഷൻ- കലൈ കിംഗ്സ്റ്റൺ .
എക്സികുട്ടീവ് പ്രൊഡ്യൂസർ- ഡാനിഷ് . കെ എ.
പ്രൊഡക്‌ഷൻ മാനേജർ- ജസ്റ്റിൻ ടോണി തോമസ്.
പ്രൊഡക്ഷൻ എക്സികുട്ടീവ്- ഷെറിൻ സ്റ്റാൻലി.
പ്രൊഡക്ഷൻ കൺട്രോളർ- ജോബ് ജോർജ്.
കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത് .

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7