gnn24x7

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

0
6
gnn24x7

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും ഉപയോഗിക്കാതെ
ഒരു മുറി ഒഴിച്ചിട്ടുണ്ടാകും.
പുർവ്വ പിതാക്കന്മാർക്കു വേണ്ടിയാണ് ഇതൊഴിച്ചിട്ടിട്ടുള്ളത് എന്ന് പൊതുവേ പറയപ്പെടുന്നുണ്ടെങ്കിലും ഈ മുറിയുടെ യഥാർത്ഥ അവകാശി മറ്റൊരാളാണ്.
കറുത്തച്ചൻ.

“ഈ ദൈവത്തെകൊണ്ട് സാധിക്കുന്ന എല്ലാ കാര്യങ്ങളും കറുത്തച്ചനെക്കൊണ്ട് സാധിക്കും”
ജിതിൻ. കെ. ജോസ് സംവിധനം ചെയ്യുന്ന മായൻ ചാപ്റ്റർ-1 എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്ത ഭാഗങ്ങളാണിത്.

ഒരു ടി.വി. ചാനലിലെ വാർത്താ അവതരണം പോലെയാണ് ഈ വാക്കുകൾ ടീസറിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഒരു സിനിമയുടെ പ്രധാന കണ്ടൻ്റ് ഇത്തരമൊരു പുതുമയോടെ അവതരിപ്പിച്ചതു തന്നെ ഏറെ കൗതുകം പകരുന്നു.
ടീസറിലെ ഈ അറിയിപ്പുകൾക്കൊപ്പം തന്നെ ഭീതിയും, വയലൻസുമൊക്കെ നൽകുന്ന രംഗങ്ങളും ടീസറിനെ വ്യത്യസ്ഥമാക്കുന്നു.
ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായുള്ള പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ പ്രകാശനം നടത്തിയിരിക്കുന്നത്.
കളങ്കാവൽ എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച സംവിധായകനാണ് ജിതിൻ കെ ജോസ് .
മമ്മൂട്ടി എന്ന നടൻ്റെ മുൻവിധികളെ തകിടം മറിച്ചു കൊണ്ടുള്ള ഒരു സമീപനമാണ് കളങ്കാവൽ എന്ന ചിത്രത്തിലൂടെ ജിതിൻ . കെ.ജോസ് സ്വീകരിച്ചത്. ആ പുതുമയും വ്യത്യസ്ഥവുമായ സമീപനവും ഈ ചിത്രത്തിലും പ്രതീക്ഷിക്കാം.
മികച്ച ചിത്രങ്ങളായ ഓർഡിനറി, അനാർക്കലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ദുരൂഹതകളും വിപരീത ആചാരങ്ങളുമൊക്കെ നിലനിൽക്കുന്ന ഒരു മേഖലയിലേക്കാണ് ജിതിൻ.കെ.ജോസ്. പ്രേഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്.
നമ്മുടെ സമൂഹത്തിൻ്റെ വിശ്വാസങ്ങളേയും, ആചാരങ്ങളേയും തകിടം മറിക്കാൻ പോരുന്നതാണ് മായൻ ചാപ്റ്റർ-1 എന്നു തന്നെ പറയാം.
പുരാതനമായ ക്രിസ്ത്യൻ തറവാടുകളിൽ നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന കറുത്തച്ചനൂട്ട് എന്ന ദുർമ്മന്ത്രവാദവും ഈ ചിത്രത്തിൻ്റെ പ്രമേയത്തിലെ പ്രധാന ഘടകമാണന്നു പറയപ്പെടുന്നു.
ആക്ഷനും, വയലൻസിനും, ഇമോഷണൽ ഡ്രാമകളും ദുരൂഹതകളുമെല്ലാം കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റെർടൈനറായിരിക്കും ഈ ചിത്രം.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്,ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകൻ ജിതിൻ.കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – മുജീബ് മജീദ്.
ഛായാഗ്രഹണം-ഫൈസൽ അലി.
എഡിറ്റിംഗ്- പ്രവീൺ കുമാർ.
എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത്.ആർ .നായർ.
കലാ സംവിധാനം- സുനിൽ ദാസ്
മേക്കപ്പ് – അമൽ ചന്ദൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്
സ്‌റ്റിൽസ്- സിനറ്റ് സേവ്യർ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്‌ഷൻ മാനേജർ – പീറ്റർ അർത്തുങ്കൽ .
പ്രൊഡക്ഷൻ എക്സിക്കുട്ടിവ്-എബി ബെന്നി .
പ്രൊഡക്ഷൻ-കിരൺ കാന്ത്.
കൺട്രോളർ- ദീപക് പരമേശ്വരൻ.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7