gnn24x7

ഇന്ത്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു

0
15
gnn24x7

ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും നിർമ്മിച്ച് നവാഗതയായ രേഷ്‌മ ശിവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന അക്ഷരംപ്രതി എന്ന ചിത്രത്തിന് ആരംഭം കുറിച്ചു.

നവംബർ ഇരുപത്തിമൂന്ന് തിങ്കളാഴ്ച്ച കൊച്ചിയിലെ മാര്യേട്ട്  ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രത്തിനു തുടക്കമിട്ടത്. നിർമ്മാതാക്കളായ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകി.

ജീത്തു ജോസഫിൻ്റെ സഹായിയായിട്ടാണ് രേഷ്‌മയുടെ ചലച്ചിത്ര ജീവിതത്തിനു തുടക്കം കുറിക്കുന്നത്. “ജീത്തു സാറിൻ്റെ കൂടെ വർക്കു ചെയ്യാനായി ഞാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സാറു പറഞ്ഞതിങ്ങനെയാണ്,

“നീ കുറച്ചു ദിവസ്സം വന്നു നിന്നു നോക്ക്”

ഈ വാക്കാണ് ഞാൻ സാറിനോടൊപ്പം പ്രവർത്തിക്കുവാൻ സാഹചര്യമൊരുങ്ങിയതും ഇന്ന് ഇവിടെ സംവിധായികയായി നിൽക്കാൻ അവസ്സരമേകിയതും

ഇല്ലങ്കിൽ ഞാനില്ല”

രേഷ്‌മ ആമുഖത്തിൽ പറഞ്ഞു.

‘രേഷ്‌മയുടെ എല്ലാ കഥകളും എന്നോടു ഡിസ്ക്കസ് ചെയ്യാറുണ്ട് .. അതിനു വേണ്ടി വർക്കു ചെയ്യുകയും ചെയ്തിട്ടുണ്ട്.”

രേഷ്മക്കു ആശംസകൾ നേർന്നു കൊണ്ട് ജീത്തു ജോസഫ് പറഞ്ഞു.

അഭിനേതാക്കളായ ബേബി ജീൻ, ഗ്രേസ് ആൻ്റെണി, ശരത് സഭാ, ഷാൻ റഹ്‌മാൻ, നായിക പുതുമുഖം ഗോപിക രമേഷ്, സംവിധായകരായ അനുരാജ് മനോഹർ, രോഹിത് ചന്ദ്രശേഖരൻ എന്നിവരും വേദി പങ്കിട്ടു സംസാരിച്ചു.

പൂർണ്ണമായും ഹ്യൂമർ ലൗ ജോണറിലുള ചിത്രമാണിതെന്ന് സംവിധായിക രേഷ്‌മശിവകുമാർ പറഞ്ഞു.

ജീവിതത്തെ അലസ്സമായി കാണുന്ന ഒരു യുവാവിൻ്റെ ജീവിതത്തിൽ ഒരു പ്രണയം നാമ്പിടുന്നതും ആ പ്രണയം അവൻ്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ബേബി ജീൻ നായകനാകുന്ന ഈ ചിത്രത്തിൽ ഗോപികാ രമേഷാണു നായിക. ഗ്രേസ് ആൻ്റെണി, ശരത് സഭ, മഞ്ജൂ പിള്ള, ഷാൻ റഹ്മാൻ

ഗംഗാ മീര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ – രേഷ്‌മ ശിവകുമാർ – അരുൺ.സി.എസ്.

സംഗീതം – ജേയ്ക്ക് ബിജോയ്‌സ്.

എക്സികുട്ടീവ് പ്രൊഡ്യൂസർ- പ്രണവ് പറശ്ശിനി.

ഛായാഗ്രഹണം – ജിതേഷ് മംഗലപ്പിള്ളി.

എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.

കലാസംവിധാനം – എം. ബാവ.

മേക്കപ്പ് – ആർ. ജി.. വയനാടൻ.

കോസ്‌റ്റ്യും ഡിസൈൻ – സമീരാ സനീഷ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രകാശ്.കെ.മധു, സോണി സോളമൻ .

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിജു കടവൂർ , സെന്തിൽ പൂജപ്പുര.

പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.

നവംബർ ഇരുപത്തിയാറിന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയാകും.

വാഴൂർ ജോസ്.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7