gnn24x7

വയനാട് ഒരു കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി DMA

0
14
gnn24x7

21 വർഷമായി അയർലണ്ടിലെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന ദ്രോഹട ഇന്ത്യൻ അസോസിയേഷൻ (DMA) എന്ന സംഘടന വയനാട് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് വീട് വെച്ച് നൽകി. ദ്രോഹ ഇന്ത്യൻ അസോസിയേഷൻ ഇതോടെ കേരളത്തിൽ മൂന്നാമത്തെ വീടാണ് വയനാട് നൽകുന്നത്.  ഇതിനു മുൻപ് 2019 ലും 2023 ഇലും സമാനമായി ഇടുക്കിയിലും വീട് വച്ച് നൽകിയിട്ടുണ്ട്. 

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തെ തുടർന്ന് പ്രഖ്യാപിച്ച വീട്  വയനാട് ജില്ലയിൽ വേങ്ങപ്പള്ളി പഞ്ചായത്തിൽ നിർധനരായ കുടുംബത്തിന് വീടുവച്ചു നൽകുകയായിരുന്നു. ഒരു വർഷം മുൻപ് തറക്കല്ല് ഇട്ട് തുടങ്ങിയ പണി  പൂർത്തിയാക്കി. താക്കോൽദാനം നടത്തുകയായിരുന്നു.

 വയനാട് വീടുവെച്ചു നൽകുന്നതിന്റെ മേൽനോട്ടത്തിനായി  DMA യുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ഇപ്പോഴത്തെ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ  സിൽവസ്റ്റർ ജോണിനെയും. പണിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് അതിന് മേൽനോട്ടം വഹിച്ച ഐറിഷ് മലയാളി കൂടിയായ  കൃഷ്ണദാസിനും DMA അസോസിയേഷൻ നന്ദി അറിയിച്ചു. അതുപോലെതന്നെ DMAയുടെ ഈ ഓരോ പ്രവർത്തനങ്ങളിലും കൂടെ നിന്നു പിന്തുണ നൽകുന്ന എല്ലാ നല്ലവരായ അയർലണ്ട്  മലയാളികൾക്ക് DMA എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിക്കുന്നു.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7