gnn24x7

കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ സൈനിക പോസ്റ്റിലുണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ മൂന്നു സൈനികര്‍ മരിച്ചു

0
382
gnn24x7

ശ്രീനഗര്‍: കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ സൈനിക പോസ്റ്റിലുണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ മൂന്നു സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഒരു സൈനികനെ കാണാനില്ലയെന്നും റിപ്പോര്‍ട്ട് ഉണ്ട്.വടക്കന്‍ ജമ്മുകശ്മീരിലെ കുപ്‌വാരയിലെ ബാരാമുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് തുടരുന്നത്.

കഴിഞ്ഞ 48 മണിക്കൂറിനിടെ നിരവധി സ്ഥലങ്ങളിലാണ് മഞ്ഞിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതിനിടയില്‍ സോന്‍മാര്‍ഗില്‍ ഉണ്ടായ മറ്റൊരു മഞ്ഞിടിച്ചിലില്‍ അഞ്ച് ഗ്രാമീണര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒന്‍പത് പേരാണ് മഞ്ഞിനടിയില്‍പെട്ടത്. രാത്രിയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാലുപേരെ രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച ബാരാമുള്ളയില്‍ ഉണ്ടായ മഞ്ഞിടിച്ചില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു.

gnn24x7