gnn24x7

വിജയ്‌യും വിജയ്‌സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

0
394
gnn24x7

വിജയ്‌യും വിജയ്‌സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. കൈതി സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇവര്‍ തന്നെയാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയ്‌യും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്.

വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്. ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

gnn24x7