gnn24x7

ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍

0
336
gnn24x7

പരപ്പനങ്ങാടി : ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ നിന്നാണ് 86 ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്.

കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തോട് വറ്റിയപ്പോള്‍ ആധാര്‍ കാര്‍ഡുകളുടെ പോസ്റ്റല്‍ ഉരുപ്പടികള്‍ കണ്ടുകിട്ടുകയായിരുന്നു.

യാത്രക്കാരാണ് ആധാര്‍ കാര്‍ഡുകളുടെ ശേഖരം പരപ്പനങ്ങാടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മുണ്ടിയംങ്കാവ് പോസ്റ്റോഫീസിലെ പോസ്റ്റ് മാസ്റ്റര്‍ ആണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

gnn24x7