പാറ്റ്‌ന: ‘ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര പൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാന്‍!
‘ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കു൦. ഈ പദ്ധതി പ്രകാരം ഗുണഭോക്താവിന് ഒരു റേഷൻ കാർഡ് ഉപയോഗിച്ച് രാജ്യത്തുടനീളം ആനുകൂല്യങ്ങൾ നേടാൻ കഴിയും – അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പാക്കിയതായി നേരത്തെ പസ്വാന്‍ പറഞ്ഞിരുന്നു.
അത് പ്രകാരം 12 സംസ്ഥാനങ്ങളിലെ ഏത് കാര്‍ഡ് ഉടമയ്ക്കും തന്‍റെ റേഷന്‍കാര്‍ഡ് ഉപയോഗിച്ച് ഈ സംസ്ഥാനങ്ങളില്‍ എവിടെനിന്നും റേഷന്‍ വസ്തുക്കള്‍ വാങ്ങാനാവും.
2020 ജൂണ്‍ 30ന് ഈ പദ്ധതി രാജ്യത്താകമാനം നടപ്പാക്കുമെന്ന് ഡിസംബര്‍ മൂന്നിന് ഇതിന് മുന്‍പ് പസ്വാന്‍ അവകാശപ്പെട്ടിരുന്നു.
Aadhaar number seeding വഴി 3 കോടി വ്യാജ റേഷൻ കാർഡുകള്‍ സർക്കാർ രേഖകളിൽ നിന്ന് ഇല്ലാതാക്കിയതായും പാസ്വാൻ പറഞ്ഞു. ബിഹാറിൽ 44,400 വ്യാജ റേഷൻ കാർഡുകൾ ഇല്ലാതാക്കി.