gnn24x7

അന്ന ബെന്‍ നായികയാവുന്ന പുതിയ ചിത്രം കപ്പേളയുടെ ഫസ്റ്റ്‌ലുക്ക്‌പോസ്റ്റര്‍ പുറത്തുവിട്ടു

0
430
gnn24x7

അന്ന ബെന്‍ നായികയാവുന്ന പുതിയ ചിത്രം കപ്പേളയുടെ ഫസ്റ്റ്‌ലുക്ക്‌പോസ്റ്റര്‍ പുറത്തുവിട്ടു. ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള.

താരങ്ങളായ നിവിന്‍ പോളി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. അന്ന ബെന്നിന് പുറമെ റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, തന്‍വി റാം, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിക്കുന്നത്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് സിനിമയുടെ നിര്‍മാണം. വിനായക് ശശികുമാര്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്ന സിനിമയില്‍ സംഗീതസംവിധാനം സുശിന്‍ ശ്യാമാണ്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് ഹെലന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് അന്ന ബെന്‍.

ചലച്ചിത്രാസ്വാദകരുടെ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ്ബിന്റെ 2019 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തിരുന്നു.

gnn24x7