gnn24x7

മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ശിക്ഷ വിധിച്ചു; 15 വർഷം കഠിന തടവും, 25,000 രൂപ പിഴയും

0
442
gnn24x7

കാസർഗോഡ്: മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 15 വർഷം കഠിന തടവും, 25,000 രൂപ പിഴയും ശിക്ഷ. കാസർഗോഡ് നീർച്ചാൽ സ്വദേശി ബാലമുരളിയെയാണ് ജില്ല അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2012-13 അധ്യയന വർഷത്തിലാണ് കേസിനാസ്പദമായ സംഭവം.
പോക്സോ നിയമ പ്രകാരമാണ് അഞ്ചു വർഷം അധിക തടവ്.

കാസർകോട് നഗരത്തിനടുത്തുള്ള സ്കൂളിലെ അധ്യാപകനായിരുന്നു പ്രതി. മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളായ ആറു പേരെ പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതി ഉയർന്നതിനെ തുടർന്ന് കാസർഗോഡ് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടു.തുടർന്നാണ് ബാല മുരളിയെ അറസ്റ്റ് ചെയ്തത്.

കേസിൽ പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകളും തെളിവായി ഹാജരാക്കി. തുടർന്നാണ് പ്രതി കുറ്റക്കാരനാണെന്ന് ജില്ല അഡീഷണൽ കോടതി കണ്ടെത്തിയത്.

gnn24x7