gnn24x7

ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 24 തിങ്കളാഴ്ച

0
768
gnn24x7

ഡബ്ലിൻ: സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച്  ഫെബ്രുവരി 24 തിങ്കളാഴ്ച വിഭൂതി തിരുനാൾ റിയാൽട്ടോയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു.  ഫെബ്രുവരി 23 ഞായറാഴ്ച അർദ്ധരാത്രിമുതൽ  അൻപത് നോമ്പ് ആരംഭിക്കുന്നു.

സീറോ മലബാർ ക്രമമനുസരിച്ച് വലിയ നൊമ്പിൻ്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 4 മണിമുതൽ 6 വരെ ആരാധനയും തുടർന്ന് 6 മണിക്ക് വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു. ആരാധന നടക്കുന്ന സമയത്ത് കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിൻ്റേയും മാനസാന്തരത്തിൻ്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

gnn24x7