gnn24x7

ആശാന്‍ സ്മാരകത്തിനു മുന്നിലെ തുളസിത്തറ തകര്‍ക്കാന്‍ ശ്രമം; മഹാകവി കുമാരനാശാന്റെ ചെറുമകന്‍ അറസ്റ്റിൽ

0
348
gnn24x7

തിരുവനന്തപുരം: തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിനു മുന്നിലെ തുളസിത്തറ തകര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മഹാകവി കുമാരനാശാന്റെ ചെറുമകന്‍ അറസ്റ്റിൽ. തോന്നയ്ക്കല്‍ സുധാകരവിലാസത്തില്‍ അരുണ്‍കുമാറിനെ മംഗലപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മഹാകവി താമസിച്ചിരുന്ന ഒറ്റച്ചാവടി വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന തുളസിത്തറ ഇയാൾ തകർത്തെന്നാണ് പരാതി. തുളസിത്തറ വലിയ ചുറ്റിക കൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു. ഇതിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അതിര്‍ത്തിയിൽ സ്ഥാപിച്ചിരുന്ന മുള്ളുവേലി മണ്ണുമാന്തി കൊണ്ടു തകര്‍ക്കാന്‍ ശ്രമിച്ചതായും സ്മാരകം അധികൃതര്‍ പറയുന്നു. മുന്‍പും തുളസിത്തറ തകര്‍ക്കാന്‍ അരുണ്‍കുമാര്‍ ശ്രമിച്ചിരുന്നുവത്രേ.

സ്ഥലം കൈമാറുമ്പോള്‍ തുളസിത്തറ ഉണ്ടായിരുന്നില്ലെന്നും വികസനത്തിന്റെ പേരില്‍ സ്ഥാപിച്ചിട്ടുള്ള ശില്‍പങ്ങളടക്കം മാറ്റണമെന്നുമാണ് അരുണ്‍കുമാറിന്റെ ആവശ്യപ്പെടുന്നതെന്നും പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തത്.

gnn24x7