gnn24x7

ജർമനിയിൽ കോവിഡ് 19 ബാധിതരുടെ സംഖ്യ 700 കവിഞ്ഞു

0
234
gnn24x7

ബർലിൻ: ജർമനിയിൽ ദ്രുതഗതിയിൽ കോവിഡ് 19 വൈറസ് വ്യാപിക്കുകയാണെന്ന് റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നറിയിപ്പ്. ഇതിനകം ജർമനിയിൽ 700 വൈറസ് ബാധ ബാധിച്ചതായി ആരോഗ്യ മന്ത്രി സഫാൻ വെളിപ്പെടുത്തി. കൊറോണയുടെ പകർച്ച വ്യാധിയായി മാറിയെന്നും ജാഗ്രത പാലിക്കണമെന്നും പ്രത്യേക നിർദ്ദേശം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട് ജനം ആശങ്കപ്പെടേണ്ടെന്നും എങ്കിലും കരുതലും ജാഗ്രതയും പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിർദ്ദേശം  പുറത്ത് വന്നു. ഫ്രാങ്ക്ഫർട്ടിൽ കൊറോണ വൈറസിനെ 1500 വിദഗ്ധ ഡോക്ടറുമാരുടെ സമ്മേളനം ഇന്നലെ വിലയിരുത്തി. സംഭവം ഒരു ഹിസ്റ്റീരിയാ ആയി മാറിയെന്നും രാഷ്ട്രീയ നേതാക്കൾ കരുതലോടെ പ്രസ്താവനകൾ നടത്തണനെന്ന് യോഗം നിർദ്ദേശിച്ചു.

ജർമനിയിൽ ബാധിച്ചിരിക്കുന്ന കൊറോണ വൈറസ് ശക്തി കുറഞ്ഞതാണെന്നും. ഡോക്ടറുമാരുടെ വിദഗ്ധ സംഘം പറഞ്ഞു. ഈ കാരണംകൊണ്ടാണ് മരണം സംഭവിക്കാത്തത്. പ്രത്യേക ലോഷനുകൾ ഉപയോഗിക്കാതെ തന്നെ സോപ്പ് ഉപയോഗിച്ച് പല പ്രാവശ്യം കൈകൾ ദിവസവും കഴുകുന്നത് രോഗം തടയാൻ കഴിയും.

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ രോഗപ്രതിരോധ ശക്തി കുറഞ്ഞവർ ഏറെ ജാഗ്രത പാലിക്കണം. ചുമ, തുമ്മൽ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ മുഖാവരണം ധരിച്ച് വേണം പുറത്ത് യാത്ര ചെയ്യേണ്ടതെന്ന് ഡോക്ടർമാരുടെ സമ്മേളനത്തിൽ നിർദ്ദേശം ഉയർന്നു. ഇവർ മറ്റുള്ളവരുമായി അകലം പാലിച്ച് വേണം യാത്ര ചെയ്യേണ്ടത്. ആൾക്കൂട്ടത്തിലേക്കുള്ള യാത്ര ഒഴിവാക്കുകയും വേണം. യൂറോപ്പിലെ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിച്ച രാജ്യം ഇറ്റലി ആണ്. ഇവിടെ ഇതിനകം 200 പേർ മരണമടഞ്ഞു. 5000ത്തിന് മുകളിൽ രോഗബാധിതർ ഉണ്ടെന്നാണു സൂചന. ഇറ്റലി യാത്ര കഴിഞ്ഞ് ജർമനിയിൽ തിരിച്ച് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാൻ ഇവിടെ നിർദ്ദേശം വന്നു കഴിഞ്ഞു. ഇറ്റലിയിലെ സൗത്ത് ടി റോൾ കൊറോണ വൈറസ് അപകട മേഖലയായി ജർമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്നലെ പ്രഖ്യാപിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here