gnn24x7

കൊറോണ കേരളത്തിലും; 5468 പേര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

0
320
gnn24x7

തിരുവനന്തപുരം: കൊറോണ കേരളത്തിലും പിടിമുറിക്കിയ സാഹചര്യത്തില്‍ 5468 പേര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്.

5191 പേര്‍ വീടുകളിലും 277 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 1715 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1132 പേരുടെ ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. 

കേരളത്തില്‍ ഇതുവരെ ഇരുപത്തിരണ്ട് കേസുകളാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നുപേര്‍ രോഗബാധയില്‍ നിന്നും മുക്തരായി. ബാക്കി പത്തൊന്‍പത് പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 

കൊറോണ രോഗബാധ പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ജനങ്ങള്‍ അവര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 

ഇതിനിടയില്‍ കൊറോണ ലക്ഷണത്തെ തുടര്‍ന്ന്‍ നിരീക്ഷണത്തിലായിരുന്ന രണ്ടു വിദേശ ദമ്പതികള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും ചാടിപോയിരുന്നുവെങ്കിലും അവരെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

gnn24x7