gnn24x7

ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു

0
609
gnn24x7

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു. കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം തുറമുഖത്തിന് ശേഷം നിവിന്‍ പോളി സണ്ണിവെയ്ന്‍ നിര്‍മിക്കുന്ന പടവെട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കും.

എബ്രിഡ് ഷൈനിന്റെ ആദ്യ ചിത്രം നിവിന്‍ പോളി നായകനായ 1983 ആയിരുന്നു. കാളിദാസ് ജയറാം നായകനായെത്തിയ പൂമരത്തിന് ശേഷം ചെയ്ത കുങ് ഫു മാസ്റ്ററാണ് എബ്രിഡ് ഷൈനിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രം.

പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗവും നിര്‍വഹിക്കുന്നത്.

gnn24x7