കോല്‍ക്കത്ത: കൊറോണ വൈറസ് (COVID-19) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ Lock down പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ശന നടപടികളുമായി പശ്ചിമ ബംഗാള്‍ പോലീസ്.
സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായിപുറത്തിറങ്ങുന്നവര്ക്കെതിരെ ലാത്തിയടി ഉള്‍പ്പെടെയുള്ള നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്…!!
നിയമ ലംഘകരെ പോലീസ് കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. പോലീസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തടയുന്നതും ലാത്തിപ്രയോഗം നടത്തുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സൈക്കിള്‍ റിക്ഷകളില്‍ സഞ്ചരിച്ചവരെ തടഞ്ഞു നിര്‍ത്തി സൈക്കിളിന്റെ കാറ്റൂരി വിടുന്നതും കാണാം.
അതേസമയം, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, രാജ്യം നേരിടുന്ന വൈറസ് ഭീഷണിയുടെ ഭീകരത മനസ്സിലാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നത് ഈ ഘട്ടത്തില്‍ അനിവാര്യമാണ്.





































