gnn24x7

കൊവിഡ് സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍

0
182
gnn24x7

ന്യൂദല്‍ഹി: കൊവിഡ് സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക പാക്കേജ് എട്ട് മേഖലകളിലാണ് നടപ്പാക്കുക.

നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയില്ലെന്നും അതുകൊണ്ട് തന്നെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി ജൂണ്‍ 30 വരെ നീട്ടിയതായും നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ളതിയതിയും ജൂണ്‍ 30 ലേക്ക് മാറ്റിയിട്ടുണ്ട്.

5 കോടിയില്‍ താഴെ ടേണ്‍ ഓവര്‍ ഉള്ള കമ്പനികളില്‍ നിന്നും ലേറ്റ് ഫീയും പിഴയും പലിശയും ഈടാക്കില്ല. 5 കോടിയില്‍ കൂടുതല്‍ ടേണ്‍ ഓവര്‍ (അറ്റാദായം) ഉള്ള കമ്പനികളില്‍ നിന്നും 9 ശതമാനം പലിശ ഈടാക്കും. ആദായ നികുതിയുടെ പിഴപ്പലിശ 18 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

വിവാദ് സേ വിശ്വാസ് സ്‌കീം ജൂണ്‍ 30 ലേക്ക് നീട്ടിയതായും ധനമന്ത്രി അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here