gnn24x7

കൊറോണ വൈറസ്; സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ അ​നാ​വ​ശ്യ​മാ​യിപു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ലാ​ത്തി​യ​ടി

0
197
gnn24x7

കോ​ല്‍​ക്ക​ത്ത: കൊറോണ വൈറസ് (COVID-19)  വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ Lock down പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി  പ​ശ്ചി​മ ബം​ഗാ​ള്‍ പോ​ലീ​സ്.

സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ അ​നാ​വ​ശ്യ​മാ​യിപു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ലാ​ത്തി​യ​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​കളാ​ണ് പോ​ലീ​സ് കൈ​ക്കൊ​ള്ളു​ന്ന​ത്…!!

നിയമ ലംഘകരെ പോലീസ് കൈകാര്യം ചെയ്യുന്നതിന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​ വ​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തും ലാ​ത്തി​പ്ര​യോ​ഗം ന​ട​ത്തു​ന്ന​തു​മെ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. 

സൈ​ക്കി​ള്‍ റി​ക്ഷ​ക​ളി​ല്‍ സ​ഞ്ച​രി​ച്ച​വ​രെ ത​ട​ഞ്ഞു നി​ര്‍​ത്തി സൈ​ക്കി​ളി​ന്‍റെ കാ​റ്റൂ​രി വി​ടു​ന്ന​തും കാണാം.

അതേസമയം, നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നാ​ണ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

അതേസമയം, രാജ്യം നേരിടുന്ന  വൈറസ് ഭീഷണിയുടെ  ഭീകരത  മനസ്സിലാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക  എന്നത് ഈ ഘട്ടത്തില്‍ അനിവാര്യമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here