gnn24x7

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 36,211

0
282
gnn24x7

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 36,211. ജോണ്‍സ് ഹോക്കിംഗ്സ് യൂണിവേഴ്സിറ്റിയുടെ അവസാന കണക്കുകള്‍ പ്രകാരമാണിത്. 7,55,591പേര്‍ക്കാണ് ഇതവരെ രോഗം ബാധിച്ചത്. 

കൂടാതെ, കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് രാജ്യങ്ങള്‍ യുഎസും ഇറ്റലിയുമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 1,48,089 പേര്‍ക്കാണ് രണ്ട് രാജ്യങ്ങളിലുമായി രോഗം സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 11,591. 

ലണ്ടനില്‍ കൊറോണ സ്ഥിരീകരിച്ച ചാള്‍സ് രാജകുമാരനിപ്പോള്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്. അതേസമയം, ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇസ്രായേലി പ്രധാനമന്ത്രിയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 

812 പേരാണ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 11,591 ആയി. 4,050 പേര്‍ക്കാണ് ഇവിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ഇതോടെ, ആകെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 101,739 ആയി. മൂന്നാഴ്ചയയായി ലോക്ക് ഡൌണില്‍ തുടരുകയാണ് ഇറ്റലി. എന്നാല്‍, വെള്ളിയാഴ്ച അവസാനിക്കേണ്ട ലോക്ക് ഡൌണ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here