ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 110 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാം ദല്‍ഹിയിലെ നിസാമുദ്ധീനില്‍ തബ് ലീഗ് ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 234 ആയി
തമിഴ്നാട്ടില്‍ നിന്ന് 1500ലെറെ പേര്‍ പങ്കെടുത്തതായി സൂചനയുണ്ട്. രാജ്യത്ത് ഇന്ന് മാത്രം 386 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
38 പേരാണ് രാജ്യത്താകെ ഇതുവരെ രോഗബാധയില്‍ മരിച്ചത്. 132 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആദ്യ കൊവിഡ് സ്ഥിരീകരിച്ച ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്നാണ്. നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞിരുന്നു.