തൃശ്ശൂര്‍: അന്തരിച്ച KPMS മുന്‍ സംസ്ഥാന പ്രസിഡന്‍റും BDJS സംസ്ഥാന സെക്രട്ടറിയുമായ ടിവി ബാബുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ദേശീയ നേതാക്കള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ എന്നിവരാണ് ടിവി ബാബുവിന് അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്.
തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജുകളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മൂവരും ടിവി ബാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.








































