
ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് 19 മരണം 270 കവിഞ്ഞതായും 13,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച മാത്രം 1,000 പുതിയ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെക്‌സസില്‍ ഹാരിസ് കൗണ്ടിയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് (3,500), രണ്ടാം സ്ഥാനത്ത് ഡാലസ് (1,600). ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസാണു പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
1,300 പേര്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഇതുവരെ 2,000 ലധികം പേര്‍ രോഗവിമുക്തി നേടിയെന്നും അധികൃതര്‍ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിപക്ഷത്തിലും പനി, ചുമ എന്നിവയാണ് രോഗ ലക്ഷണങ്ങളായി കാണുന്നത്. ഇവരില്‍ ഭൂരിപക്ഷവും രണ്ടു മൂന്നാഴ്ചക്കുള്ളില്‍ സുഖം പ്രാപിക്കും.
എന്നാല്‍ പ്രായമായവരിലും രോഗപ്രതിരോധ ശക്തി കുറഞ്ഞവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലുമാണ് വൈറസ് രോഗത്തിന്റെ കാഠിന്യം അനുഭവപ്പെടുന്നത്. ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ടും കൗണ്ടി അധികൃതരും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് രോഗ വ്യാപനം ഗുരുതരമായി തടയുന്നതിനു കാരണമായി. ജനങ്ങളും പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്.






































