gnn24x7

രാജ്യത്ത് ആറ് ദിവസം കൂടുമ്പോള്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാവുന്നു

0
203
gnn24x7

ന്യൂദല്‍ഹി: രാജ്യത്ത് ആറ് ദിവസം കൂടുമ്പോള്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാവുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് പരിശോധനക്ക് രാജ്യത്ത് നിലവില്‍ 219 ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സജ്ജമാണ്. ദിവസവും 15,000 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.

അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ല. തീവ്രബാധിത പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കൊവിഡ് 19 ബാധിത പ്രദേശങ്ങളെ മൂന്ന് മേഖലകളായി തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുകയാണ്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് 19 ബാധിത പ്രദേശങ്ങളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിക്കാനാണ് സര്‍ക്കാര്‍ നീക്കം. കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളെ റെഡ് സോണ്‍ എന്ന് തരംതിരിക്കും. ഈ മേഖല പൂര്‍ണ്ണമായും അടച്ചിടും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here