gnn24x7

മുന്‍ പാകിസ്താന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫ്രാസ് കൊവിഡ് ബാധിച്ച് മരിച്ചു

0
303
gnn24x7

മുന്‍ പാകിസ്താന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫ്രാസ് (50) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ്-19 സ്ഥിരീകരിച്ച ഇദ്ദേഹം കഴിഞ്ഞ മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പെഷ്‌വാറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇദ്ദേഹം ചികിത്സയില്‍ കഴിഞ്ഞത്.

പാകിസ്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരമായിരുന്ന അക്തര്‍ സര്‍ഫ്രാസിന്റെ സഹോദരനാണ് ഇദ്ദേഹം. കാന്‍സര്‍ ബാധിതനായിരുന്ന അക്തര്‍ സര്‍ഫ്രാസ് കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്.

പാകിസ്താനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സഫര്‍. 1988 ലാണ് സഫര്‍ ക്രിക്കറ്റ് രംഗത്തെത്തുന്നത്. 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 616 റണ്‍സാണ് പെഷ്‌വാറിനു വേണ്ടി സഫര്‍ നേടിയത്. ആറ് ഏക ദിന പരമ്പരകളിലായി 96 റണ്‍സും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1994 ലാണ് ഇദ്ദേഹം വിരമിക്കുന്നത്.

തുടര്‍ന്ന് 2000 ത്തില്‍ ഇദ്ദേഹം അണ്ടര്‍-19 പെഷ്‌വാര്‍ ടീമിനെയും മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളുടെയും കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാകിസ്താനില്‍ ഇതുവരെ 96 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 5000 ത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here