gnn24x7

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 393 ആയി

0
280
gnn24x7

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 393 ആയി.11,933 പേര്‍ക്ക് രാജ്യത്ത് നിലവില്‍ കൊവിഡ് സ്ഥരീകരിച്ചിട്ടുള്ളത്.

രാജ്യത്തെ 700 ജില്ലകളില്‍ 170 ജില്ലകള്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.  270 എണ്ണം സാധ്യതാ ഹോട്ട് സ്‌പോട്ടുകളാണ്. ഈ സ്ഥലങ്ങളില്‍ രോഗമുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഹോട്ട് സ്പോട്ടായി തീരുമാനിച്ച സ്ഥലങ്ങളിലെ രോഗികള്‍ പൂര്‍ണമായും സുഖപ്പെട്ട് കഴിഞ്ഞുള്ള 28 ദിവസം വരെ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും രോഗം പടര്‍ന്നിട്ടുണ്ടോ എന്നന്വേഷിക്കുമെന്നും  കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞിരുന്നു.

കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. നിലവില്‍ രാജ്യത്ത്   മേയ് മൂന്ന് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here