gnn24x7

കൊറോണ വൈറസ് 2025ല്‍ തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്മാര്‍

0
204
gnn24x7

ലണ്ടന്‍: കൊറോണ വൈറസ് 2025ല്‍ തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്മാര്‍. 

ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കൊറോണ വൈറസ് തിരിച്ചുവരാന്‍ സാധ്യതയുള്ളതായി പറഞ്ഞിരിക്കുന്നത്. കൊറോണ വൈറസ് ഇടയ്ക്കിടെ തിരിച്ചുവരാന്‍ സാധ്യതയുള്ളതിനാല്‍ 2022 വരെ സാമൂഹിക അകലം പാലിക്കണമെന്നും ലേഖനത്തില്‍ പറയുന്നു. 

ലോക്ക് ഡൌണ്‍ കൊണ്ടൊന്നും ഇതിനെ തളയ്ക്കാനാകില്ലെന്നും രോഗത്തിന്‍റെ രണ്ടാം വരവ് ഭീകരമായിരിക്കുമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു. കൃത്യമായ വാക്സിനും ചികിത്സാ രീതികളും കണ്ടെത്താത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിഗമനം. 

അതുപ്പോലെ, രോഗം ഒരു തവണ വന്നവര്‍ക്ക് അടുത്ത തവണ രോഗം ഗുരുതരമാകില്ല എന്നാണ് എറാസ്മസ് യൂണിവേഴ്സിറ്റി വൈറോളജി പ്രൊഫസര്‍ കൂപ്മാന്‍സ് പറയുന്നത്. 

വാക്സിനിലൂടെയും ചികിത്സയിലൂടെയും സ്ഥിരമായ പ്രതിരോധമുണ്ടാക്കാന്‍ സാധിച്ചാല്‍ അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ കൊവിഡ് അപ്രത്യക്ഷമാകു൦. എന്നാല്‍, ഇപ്പോള്‍ ഉള്ള ഈ പ്രതിരോധം താല്‍കാലിക ആശ്വാസം മാത്രമേ നല്‍കുവെന്നും ജേണല്‍ സയന്‍സിലെ ലേഖനത്തില്‍ പറയുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here