മലപ്പുറം: മലപ്പുറത്ത് ചികിത്സയിലിരിക്കേ കൊവിഡ് നെഗറ്റീവായ 85 കാരന്‍ മരിച്ചു. കീഴാറ്റൂര്‍ സ്വദേശിയായ വീരാന്‍ കുട്ടിയാണ് മരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലായിരുന്ന വീരാന്‍ കുട്ടയുടെ കഴിഞ്ഞ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഒരു പരിശോധനാഫലം കൂടി വരാനിരിക്കെയാണ് മരണം.
ഇദ്ദേഹത്തിന് മൂന്നു ദിവസം മുമ്പ് ഹൃദയാഘാതം ഉണ്ടായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അതിനിടയില്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണകാരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഏപ്രില്‍ രണ്ടാം തിയ്യതിയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം വീരാന്‍ കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതെങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ വീരാന്‍ കുട്ടിയുടെ മകനില്‍ നിന്നാണ് കൊവിഡ് പകര്‍ന്നതെന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ മകന്റെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.