gnn24x7

ഉപദേശക സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്; സമിതിയുടെ ചെയര്‍മാന്‍ മന്‍മോഹന്‍ സിംഗ്

0
326
gnn24x7

ന്യൂദല്‍ഹി: പ്രധാനപ്പെട്ട വിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനും സമകാലിക വിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനും വേണ്ടി ഉപദേശക സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആണ് സമിതിയുടെ ചെയര്‍മാന്‍.

മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗമായ ഈ സമിതിയുടെ കണ്‍വീനര്‍ പാര്‍ട്ടി മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ്. എല്ലാ ദിവസവും നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ സമിതി യോഗം ചേരും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കൂടാതെ മുന്‍ ധനമന്ത്രി പി.ചിദംബരം, മുന്‍ കേന്ദ്രമന്ത്രിമാരായ മനീഷ് തിവാരി, ജയറാം രമേഷ് എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.
കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളായ പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രീനാഥെ, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ രോഹന്‍ ഗുപ്ത എന്നിവരും സമിതിയിലുണ്ട്.

gnn24x7