ന്യൂഡല്‍ഹി: നോയിഡയില്‍ മലയാളി കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്സിന്റെ കുടുംബത്തിലാണ് രോഗബാധ കണ്ടെത്തിയത്. നഴ്സിനാണ് ആദ്യം രോഗബാധയുണ്ടായത്.
നഴ്സിനെയും കുടുംബാംഗങ്ങളെയും ചികിത്സയ്ക്കായി ഡല്‍ഹിയിലെയും നോയിഡയിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നോയിഡ സെക്ടര്‍ 34-ലാണ് ഇവര്‍ താമസിച്ചിരുന്നത്.
മകള്‍ക്കു പുറമെ സഹോദരി, ഭര്‍ത്താവ്, അവരുടെ രണ്ടു മക്കള്‍ എന്നിവരും നഴ്സിന്റെ വീട്ടില്‍ താമസിച്ചിരുന്നു. പരിശോധനയില്‍ ഇവരെല്ലാം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. സഹോദരിക്ക് 14 ദിവസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. എന്നാല്‍ കുട്ടിക്ക് പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെന്നു തെളിഞ്ഞു.