gnn24x7

ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു

0
321
gnn24x7

കോഴിക്കോട്: ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. രണ്ട് പേര്‍ അബുദാബിയിലും ഒരാള്‍ സൗദിയിലുമാണ് മരിച്ചത്.  പത്തനംതിട്ട ഇലന്തൂര്‍  ഇടപ്പരിയാരം  സ്വദേശി പ്രകാശ് കൃഷ്ണന്‍(55), തിരൂര്‍ മുത്തൂര്‍ സ്വദേശി  പാലപ്പെട്ടി മുസ്തഫ(62) എന്നിവരാണ് കൊവിഡിനെത്തുടര്‍ന്ന് അബുദാബിയില്‍ മരിച്ചത്.

മലപ്പുറം കൊളപ്പുറം സ്വദേശി  പാറേങ്ങല്‍ ഹസ്സന്‍ (56)സൗദിയിലെ ജിദ്ദയില്‍ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് ഹസന്‍ മരിച്ചത്. 37 മലയാളികളാണ് ഇതുവരെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

gnn24x7