gnn24x7

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍

0
276
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. കൊവിഡ് രോഗികളുമായി ഏതെങ്കിലും സാഹചര്യത്തില്‍ ഇടപെട്ടവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. സ്ഥാപന മേധാവികള്‍ ഇത് ഉറപ്പ് വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകുന്ന കാലയളവ് കൃത്യമായി രേഖപ്പെടുത്തണം. സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന ജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നാണ് വിവരം. ആരോഗ്യവകുപ്പ് ഡയറക്ടറുടേതാണ് നിര്‍ദേശം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here