gnn24x7

കോവിഡ് 19; ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെ ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി നിജപ്പെടുത്തി മുഖ്യമന്ത്രി

0
287
gnn24x7

ന്യൂഡൽഹി: കോവിഡ് 19 രോഗവ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെ ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി നിജപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളുമായുള്ള ഡൽഹിയുടെ അതിർത്തി തിങ്കളാഴ്ച തുറക്കും. ഈ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. അതേസമയം, കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കും.

കേന്ദ്രസർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് മാളുകൾ, റസ്റ്റോറന്റുകൾ, ആരാധനാലയങ്ങൾ എന്നിവ തുറക്കും. എന്നാൽ, ഹോട്ടലുകൾ വിരുന്നുസൽക്കാര ശാലകൾ എന്നിവ അടഞ്ഞു തന്നെ കിടക്കും. കാരണം, താമസിയാതെ തന്നെ ഈ ഹോട്ടലുകളും വിരുന്നുസൽക്കാര ശാലകളും ആശുപത്രികളാക്കി മാറ്റുന്നതിനെക്കുറിച്ച് ഡൽഹി സർക്കാർ ആലോചിച്ച് വരികയാണ്.

“കൊറോണ വൈറസ് മഹാമാരിയുടെ കാലഘട്ടത്തിൽ തലസ്ഥാനത്തെ ആശുപത്രികളിൽ ഡൽഹിയിൽ നിന്ന് മാത്രമുള്ള രോഗികളെ ചികിത്സിക്കണമെന്നാണ് ഡൽഹിയിലെ 90 ശതമാനം ആളുകളും പറയുന്നത്. അതുകൊണ്ടു തന്നെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രികളിലും ഡൽഹിയിൽ നിന്നുള്ളവരെ മാത്രമാണ് ചികിത്സിക്കുക”- ഓണലൈൻ പ്രസ് കോൺഫറൻസിൽ കെജ്രിവാൾ പറഞ്ഞു.

അതേസമയം, നിർദ്ദിഷ്ട ശസ്ത്രക്രിയകൾക്കായി ഡൽഹിയിൽ എത്തുന്നവർക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുമെന്നും അദ്ദേഹം പറഞ്ഞു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here