gnn24x7

മലപ്പുറത്ത് കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു.

0
321
gnn24x7

മലപ്പുറം: മലപ്പുറത്ത് കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.

മലപ്പുറം വാഴക്കാട് പോക്‌സോ കേസിലെ പ്രതി മെഹബൂബ്, ബൈക്ക് മോഷണക്കേസിലെ പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്.

ഇന്ന് രാവിലെയാണ് സംഭവം. കൊവിഡ് സ്രവ പരിശോധനക്ക് വേണ്ടിയാണ് ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍ അല്പസമയത്തിനകം ഇവരെ കാണാതാവുകയായിരുന്നു. പൊലീസിനെ കബളിപ്പിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

gnn24x7