gnn24x7

അറിഞ്ഞിരിക്കാം നീലക്കൊടുവേലിയെപ്പറ്റി

0
594
gnn24x7

നീലക്കൊടുവേലിയെന്ന ചെടിയെപ്പറ്റി ധാരാളം കഥകളുണ്ട്. നീലക്കൊടുവേലി എന്ന പൂച്ചെടിക്ക് ഇരുമ്പ് സ്വര്‍ണമാക്കാന്‍ കഴിവുണ്ടെന്നാണു വിശ്വാസം.

ചെമ്പോത്തിന്റെ കൂട് നീലക്കൊടുവേലി എന്ന അപൂര്‍വമായി മാത്രം കാണപ്പെടുന്ന ചെടി കൊണ്ടാണു വയ്ക്കുകയത്രേ. നീലക്കൊടുവേലി ഒഴുകുന്ന വെള്ളത്തിലിട്ടാല്‍ ഒഴുക്കിനെതിരെ നീങ്ങുമെന്നും വിശ്വാസമുണ്ട്. വന്‍വിലപിടിപ്പുള്ള ഔഷധച്ചെടിയാണു നീല കൊടുവേലിയെന്നും അതുകൊണ്ട് ആരെങ്കിലും ചെമ്പോത്തിന്റെ കൂട് കണ്ടെത്തിയാല്‍ ആള്‍ വലിയ ധനികനാകുമെന്നും വിശ്വാസം നിലവിലുണ്ടായിരുന്നു.
ഇതുപോലെയാണു വെള്ളക്കൊടുവേലിയും. നീലക്കൊടുവേലി വീട്ടിലുണ്ടായിരുന്നാല്‍ എന്നും ഐശ്വര്യമുണ്ടാകുമെന്നാണു വിശ്വാസം.

ചെമ്പോത്തിന്റെ കൂട് എടുത്ത് ഒഴുക്കുവെള്ളത്തില്‍ ഇടുക, അപ്പോള്‍ ഒഴുക്കിനെതിരെ നീന്തി പോകുന്നതു കൊടുവേലി!
പഴമക്കാർ പറഞ്ഞ് കേട്ടതാണെ… ഞാനും കുറേ കൂടു നശിപ്പിച്ചതാണേ… എനിക്ക് കിട്ടിയില്ല..

കൊടുവേലി മലമ്പ്രദേശങ്ങളില്‍ മാത്രമേ കാണപ്പെടുകയുള്ളൂ. ഹനുമാന്‍ മൃതസജ്ഞീവനി എടുക്കാന്‍ പോയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഔഷധമാണു നീലക്കൊടുവേലി എന്നും പറയപ്പെടുന്നു.

സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് നീലക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago auriculata). 1.8 മീറ്റർ വരെ ഉയരം വയ്ക്കുന്ന, വേഗം വളരുന്ന ചെടിയാണ് നീലക്കൊടുവേലി. നല്ല വെളിച്ചവും നീർവാർച്ചയുള്ള മണൽകലർന്നമണ്ണുമാണ് നീലക്കൊടുവേലിയ്ക്ക് നല്ലത്. ഉദ്യാന സസ്യമായി വച്ചു പിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീല നിറമാണ്. വെള്ള കൊടുവേലിയുടെ ഇലകളേക്കാൾ ചെറുതാണ് ഇതിന്റെ ഇലകൾ ഇംഗ്ലീഷിൽ ഇത് Cape Leadwort എന്ന് അറിയപ്പെടുന്നു.

വെള്ള ,ചെത്തി കൊടുവേലികൾക്ക് പകരമായി ഇതിന്റെ വേരും മരുന്നായി ഉപയോഗിക്കാറുണ്ട്. സീബ്രനീലി എന്ന ശലഭത്തിന്റെ ആഹാര സസ്യവും ഇതാണ്. പുരാണങ്ങളിലും മറ്റും പരാമർശിക്കപ്പെട്ട ഒരു ദിവ്യൗഷധത്തിന്റെ പേരും നീലക്കൊടുവേലി എന്നാണ്.

സസ്യങ്ങളിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന ഇത് അനന്തകാലം നിലനിൽക്കുന്ന ഒന്നാണെന്നും, അമരത്വം പ്രദാനം ചെയ്യുന്ന ഒരു മരുന്നാണെന്നുമാണ് പറയപ്പെടുന്നത്. എന്നാൽ പുരാണത്തിൽ പറയുന്ന നീലക്കൊടുവേലി ഇന്ന് നാം നാട്ടിൽ കാണുന്നതല്ല എന്നും പ്രതിപാദിക്കുന്നു പഴയ തലമുറ. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here