gnn24x7

തൈറോയ്ഡ് രോഗം വന്നാല്‍; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

0
890
gnn24x7

മനുഷ്യ ശരീരത്തില്‍ കഴുത്തിന്റെ മുന്‍ ഭാഗത്ത്‌ ശബ്ദനാളത്തിന് തൊട്ടു താഴെയായ് സ്ഥിതി ചെയുന്ന ഒരു നാളീ രഹിത ഗ്രന്ധിയാണ് തൈറോയ്ഡ്.

മനുഷ്യ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു ഗ്രന്ധിയാണ് തൈറോയ്ഡ്. ശരീരത്തിന്റെ താപനില നിലനിര്‍ത്തുക, ഹൃദയമിടിപ്പ് ത്വരിതപെടുത്തുക, വിശപ്പുണ്ടാക്കുക, മുതലായവയാണ് തൈറോയ്ഡ് ഗ്രന്ധിയുടെ പ്രധാന പ്രവര്‍ത്തനം.

തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതമായ വളര്‍ച്ചയാണ് ഗോയ്റ്റര്‍. അയഡിന്റെ കുറവാണ് ഈ രോഗത്തിന്‍റെ പ്രധാന കാരണം.

പൊടിയുപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക. ഉപ്പിന്‍റെ ഉപയോഗത്തിന് കല്ലുപ്പ് ഉപയോഗിക്കുക.

പരമാവധി ഇന്തുപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക.

ഗോയിറ്റര്‍ രോഗ ശമനത്തിന്

അതി രാവിലെ കറുക പട്ടയുടെ തൊലി പൊടിച്ചു തേനില്‍ കഴിച്ചാല്‍ രോഗത്തിന്‍റെ ശക്തി കുറയ്ക്കും.

തൈറോയ്ഡ് രോഗം വന്നാല്‍ പഴം പച്ചക്കറികള്‍ ധാരാളമായ്‌ കഴിക്കുക.

ഉപവസിക്കുന്നത് നല്ലതാണ്.

അയഡിന്‍ ഉള്ള ഭക്ഷണം ധാരാളം കഴിക്കുക. എള്ളില്‍ ധാരാളം അയഡിന്‍ ഉണ്ട്.

വേലി പരുത്തിയുടെ വേര് ഉണക്കിപോടിച്ചു തേനില്‍ കഴിക്കാം.

ഇലക്കറികള്‍ ധാരാളം കഴിക്കുക. അയഡിന്‍ ധാരാളം ഉള്ള ഉഴിഞ്ഞ, തഴുതാമ, മുള്ളന്‍ ചീര മുതലായവ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here