ഗുളിക ഒരു സ്ട്രിപ്പായി വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചുകാണും, ഗുളികകൾ തമ്മിൽ നല്ല അകലം പാലിച്ചു കൊണ്ടാണ് അവയുടെ പായ്ക്കിങ്ങ്. എന്നാൽ ഇതിന് പിന്നിലെ രഹസ്യമെന്തെന്നോ, എന്തിന് വേണ്ടിയാണ് ഈ ‘ഗ്യാപ്’ എന്നോ ഈ തിരക്കിട്ട ജീവിതത്തിനിട യിൽ ആര് ചിന്തി ക്കാൻ? ഗുളികയുടെ സ്ട്രിപ്പ് മുറിക്കാനുള്ള എളുപ്പത്തിനായി രിക്കും ഈ ഗ്യാപ് എന്ന് ചിന്തിക്കുന്നുണ്ടാകും.
അതും ഒരു കാരണമാണെങ്കിലും ശരിയായ കാരണം അതല്ല.ഗുളികകൾ തയ്യാറാക്കുന്നത് വിവിധ തരം രാസവസ്തുക്കൾ വിവിധ അളവുകളിൽ ചേർത്താണ്. ഗുളികകൾ അടുപ്പിച്ച് വച്ചാൽ അവ തമ്മിൽ രാസ പ്രവർത്തനം നടക്കാതിരിക്കാനാണ് അവ തമ്മിൽ നിശ്ചിത അകലം പാലിച്ചിരിക്കുന്നത്. പ്രിന്റ് ഏരിയ വർധിപ്പിക്കാനും കൂടിയാണ് ഈ അകലം.
ഗുളിക സ്ട്രിപ്പിന്റെ പിറകിൽ ഗുളികയുടെ പേര്, അവയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ, കാലാവധി, തുടങ്ങി നിരവധി വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. ചിലപ്പോൾ ഉപഭോക്താവിന് ഒരു സ്ട്രിപ് ഗുളികയുടെ ആവശ്യം ഉണ്ടാകില്ല. അപ്പോൾ ഒന്നോ, രണ്ടോ ഗുളികയായി സ്ട്രിപ്പിൽ നിന്നും മുറിച്ചെടുക്കാറാണ് പതിവ്.
ഇങ്ങനെ മുറിച്ചാലും ഗുളികയുടെ വിവരങ്ങൾ മുറിഞ്ഞ് പോകാതിരിക്കാൻ എല്ലാ വശത്തും ഈ വിവരങ്ങൾ എഴുതുന്നു.ഇതിന് പുറമെ, യാത്രകളിലും മറ്റും ഗുളിക തമ്മിൽ ഉരസി പൊട്ടിയും, പൊടിഞ്ഞും ഉപയോഗ ശൂന്യമാകുന്നത് തടയാൻ കൂടി വേണ്ടിയാണ് ഇത്തരത്തിലൊരു പായ്ക്കിങ്ങ്







































