കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി നിങ്ങൾ ശ്രദ്ധിക്കേണ്ടതായ ചില ലക്ഷണങ്ങളും അടയാളങ്ങളും കിഡ്നി സ്റ്റോൺ ഉണ്ട് എന്നുറപ്പിക്കുന്നു:
എന്താണ് വൃക്കയിലെ കല്ലുകൾ അഥവാ കിഡ്നി സ്റ്റോൺ?
1.കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ഇവ സാധാരണയായി കട്ടി കൂടുതൽ ഉള്ളവയാണ്. നിങ്ങളുടെ ശരീരത്തിലെ ചില തരം ധാതുക്കൾ നിങ്ങളുടെ മൂത്രത്തിൽ അടിഞ്ഞുകൂടുമ്പോൾ ആണ് വൃക്കയ്ക്കുള്ളിൽ ഇത്തരം കല്ലുകൾ രൂപം കൊള്ളുന്നത്. നിർജ്ജലീകരണം, അമിതവണ്ണം എന്നിവയാണ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങൾ. നിങ്ങളുടെ ശരീരത്തിൽ മതിയായ ജലാംശം ഇല്ലാതെ വരുമ്പോൾ, നിങ്ങളുടെ മൂത്രം കൂടുതൽ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വർദ്ധിക്കുകയും, അത് പിന്നീട് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
കിഡ്നി സ്റ്റോൺ: പ്രധാന ലക്ഷണങ്ങൾ
1.പുറം, വയറ്, വശങ്ങൾ എന്നിവിടങ്ങളിലെ കഠിനമായ വേദന
ഇടുങ്ങിയ ഗർഭപാത്രത്തിലേക്ക് കല്ല് നീങ്ങുന്നതിനാൽ വൃക്കയിൽ മർദ്ദം വർദ്ധിക്കുകയും, ഇത് മൂലം തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. ഇത് കടുത്ത വേദനയ്ക്കും വഴിവയ്ക്കുന്നു. വൃക്കയിൽ ഉണ്ടാകുന്ന സമ്മർദ്ദം തലച്ചോറിലേക്ക് വേദനയുടെ സന്ദേശങ്ങൾ അയക്കുന്നു. ഇത് അനുഭവിക്കുന്ന ആൾക്ക് പുറത്തും, വാരിയെല്ലുകൾക്ക് താഴെയും, വശങ്ങളിലുമായി കടുത്ത വേദനയും ഉണ്ടാകുന്നു. വൃക്കയിലെ കല്ലുകളുടെ വലുപ്പം കൂടുതൽ ആണെങ്കിൽ ഇത് ബാധിച്ചിരിക്കുന്ന ഭാഗങ്ങളിൽ നീർക്കെട്ടും ഉണ്ടാകുന്നതാണ്.
2.മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക
വൃക്കയിൽ കല്ലുള്ളവരിൽ അനുഭവപ്പെടുന്ന വളരെ സാധാരണമായ ഒരു ലക്ഷണമാണിത്. മൂത്രമൊഴിക്കുമ്പോൾ എപ്പോഴും നിങ്ങൾക്ക് വേദനയോ പുകച്ചിലോ അനുഭവപ്പെടുന്നുണ്ട് എങ്കിൽ, അത് ചിലപ്പോൾ വൃക്കയിൽ കല്ല് ഉള്ളതുകൊണ്ടാകാം. മൂത്രമൊഴിക്കുന്ന സമയത്ത് വേദന അനുഭവപ്പെടുന്നത് കല്ലുകൾ മൂത്രാശയത്തിനും മൂത്രസഞ്ചിക്കും ഇടയിലുള്ള സ്ഥാനത്ത് എത്തുമ്പോഴാണ്. മൂത്രമൊഴിക്കുന്ന സമയത്ത് ഉണ്ടാകുന്ന വേദന പലപ്പോഴും മൂത്രനാളിയിലെ അണുബാധ (യു.റ്റി.ഐ) ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
3.മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറമാണെങ്കിൽ
വൃക്കയിൽ കല്ലുണ്ടെങ്കിൽ മൂത്രത്തിന്റെ നിറം മാറുക എന്നതും ഒരു പ്രധാന ലക്ഷണമാണ്. മൂത്രത്തിൽ രക്തം കാണപ്പെടുന്നത് വൃക്കയിൽ കല്ലുണ്ട് എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള വ്യത്യാസം കാണപ്പെടുകയാണ് എങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
4.ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ
വൃക്കയിൽ ഉണ്ടാവുന്ന വലിയ കല്ലുകൾ മൂത്രദ്വാരത്തിൽ കുടുങ്ങുകയും മൂത്രത്തിന്റെ ഒഴുക്ക് തടയുകയും ചെയ്യുന്നു. ഇതുമൂലം നിങ്ങൾക്ക് ഇടയ്ക്കിടെ ബാത്‌റൂമിൽ പോകേണ്ടതായി വരുന്നു. ഈ ലക്ഷണം അനുഭവപ്പെടുന്ന മിക്കവാറും പേരും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള മടി കാരണം പിടിച്ച് നിർത്തുന്നതായി കാണാറുണ്ട്.
5.തലകറക്കവും
അടിവയറ്റിലെ കടുത്ത വേദന പോലെ തന്നെ, ഓക്കാനം, ഛർദ്ദി എന്നിവയും വൃക്കയിലെ കല്ലുകൾ ബാധിച്ച ആളുകൾക്ക് കൂടുതലായി അനുഭവപ്പെടുന്നു. വൃക്കകളുടെയും ദാഹനനാളത്തിന്റെയും ഞരമ്പുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.