gnn24x7

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു

0
252
gnn24x7

വാഷിംഗ്ടണ്‍: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. 27 വയസുള്ള റെയ്ഷാദ് ബ്രൂക്‌സ്് ആണ് കൊല്ലപ്പെട്ടത്.

സൗത്ത് ഈസ്റ്റ് അറ്റ്‌ലാന്റയില്‍ ഇന്നലെയാണ് സംഭവം. ഭക്ഷണശാലയിലേക്കുള്ള വഴിയടച്ച് പാര്‍ക്ക് ചെയ്ത കാറില്‍ ഒരാള്‍ ഉറങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അവിടെയെത്തിയ പൊലീസും റെയ്ഷാദ് ബ്രൂകുമായി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്ന് അറ്റ്ലാന്റ് പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്സ് രാജിവെച്ചു. വെടിയേറ്റ ബ്രൂക്സിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഫള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഉത്തരവിട്ടു.

വെള്ളിയാഴ്ചയാണ് ബ്രൂക്‌സ് കൊല്ലപ്പെടുന്നത്. അമേരിക്കയില്‍ പൊലീസ് ആക്രമണത്തില്‍ ജോര്‍ജ് ഫ്ളോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വലിയ പ്രതിഷേധം രാജ്യത്ത് നടന്നുകൊണ്ടിരിക്കെയാണ് ബ്രൂക്‌സിന്റെ കൊലപാതകം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here