gnn24x7

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ,പ്രസിഡണ്ട് ജെയിംസ് കൂടല്‍ , ജനറല്‍ സെക്രട്ടറി ജിമോന്‍ റാന്നി – പി പി ചെറിയാന്‍

0
232
gnn24x7

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ,പ്രസിഡണ്ട് ജെയിംസ് കൂടല്‍ , ജനറല്‍ സെക്രട്ടറി ജിമോന്‍ റാന്നി   – പി പി ചെറിയാന്‍

Picture

ന്യൂ യോര്‍ക്ക് : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ (ഐഒസി) യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനു ശക്തമായ നേതൃനിരയുമായി ടെക്‌സാസ് സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു.

റോയി മന്താന, ഡാളസ് (ചെയര്‍മാന്‍ ), ജെയിംസ് കൂടല്‍,ഹൂസ്റ്റണ്‍ (പ്രസിഡന്റ് ), ജീമോന്‍ റാന്നി, ഹൂസ്റ്റണ്‍ (ജനറല്‍ സെക്രട്ടറി ),സൈമണ്‍ വാളച്ചെരില്‍ (ട്രഷറര്‍ ) എന്നിവര്‍ക്കൊപ്പം ടെക്‌സസിലെ വിവിധ നിലകളില്‍ ശ്രദ്ധേയരായ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പെടുത്തിയാണ് സംസ്ഥാന സമിതി രൂപീകരിച്ചിരിക്കുന്നത്

മറ്റു ഭാരവാഹികള്‍: സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍ ജോസഫ് എബ്രഹാം (ഹൂസ്റ്റണ്‍) , ഹരി നമ്പൂതിരി(മക്ക് ആലന്‍), പി പി ചെറിയാന്‍ (ഡാളസ്) ഫനീന്ദര്‍ റെഡ്ഡി (ഡാളസ്)

വൈസ് പ്രസിഡന്റ്മാര്‍ മധു എരുഗു (ഡാളസ്) ,സ്റ്റീഫന്‍ മറ്റത്തില്‍ (സാന്‍ അന്റോണിയോ),രാജേഷ് ഗമ്പാ (ഹൂസ്റ്റണ്‍), പ്രവീണ്‍ മന്നം (ഡാളസ്), രാജന്‍ മാത്യു (ഡാളസ്)

സെക്രട്ടറിമാര്‍: ഷിബു സാമുവല്‍ (ഡാളസ്),ഹരി പ്രസാദ് സാലിഗോമ്മുള (ഓസ്റ്റിന്‍), പ്രഭു മെന്റു(ഡാളസ്) , മോസ് വില്‍സണ്‍ (ഡാളസ്) ,ശിവയ്യ ഗൗഡ് മച്ചാരിയ (ഡാളസ്),

ജോയിന്റ് ട്രഷറര്‍: തോമസ് ചെള്ളേത്ത് (ഡാളസ്), ജോമോന്‍ എടയാടി (മെമ്പര്‍ഷിപ് ചെയര്‍മാന്‍ ) ജോണ്‍.കെ. ഐസക്ക് (എബി മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍) പൊന്നു പിള്ള (വുമണ്‍ സെല്‍ ചെയര്‍ പേഴ്‌സണ്‍ ) ജേക്കബ് കുടശ്ശനാട് (പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍), രഞ്ജിത്ത് പിള്ള (ഐ ടി ചെയര്‍മാന്‍ ) ബിബി പാറയില്‍ (സേവാദള്‍ ചെയര്മാന്‍), രാജ് ബെജ്വല (യൂത്ത് ഫോറം ചെയര്‍മാന്‍), മെവിന്‍ ജോണ്‍ ഏബ്രഹാം (യൂത്ത് ഫോറം കോര്‍ഡിനേറ്റര്‍), ഫ്രിക്സ്സ്‌മോന്‍ മൈക്കിള്‍ (ഫിനാന്‍സ് കമ്മിറ്റി ചെയര്‍ മാന്‍ ), റെനി കവലയില്‍( ഇവന്റസ് കോര്‍ഡിനേറ്റര്‍)

എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍മാരായി ബേബി മണക്കുന്നേല്‍ ,ബോബന്‍ കൊടുവത്ത് ,എസ് കെ ചെറിയാന്‍ ,തോമസ് ഒലിയാംകുന്നേല്‍, ,ജോര്‍ജ്ജ് ഏബ്രഹാം ,എ സി ജോര്‍ജ്ജ്, വാവച്ചന്‍ മത്തായി, സുരേഷ് രാമകൃഷ്ണന്‍ ,സജി ജോര്‍ജ് മാരാമണ്‍, ബിനോയ് ലൂക്കോസ് തത്തംകുളം, ബിജു പുളിയിലേത്ത് ,റോയി വെട്ടുകുഴി,സോജി ലൂക്കോസ് ,ബാബു ചാക്കോ ,എബ്രഹാം തോമസ് (അച്ചന്‍കുഞ്ഞ്), ഡാനിയേല്‍ ചാക്കോ, സജി ഇലഞ്ഞിക്കല്‍, മാമ്മന്‍ ജോര്‍ജ്, ഈപ്പന്‍ തോമസ്, പ്രവീണ്‍ ചിന്ത,സാക് തോമസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു,

ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ഘടകം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ജാതി മത വര്‍ഗീയ വിധ്വംസക ശക്തികള്‍ക്കെതിരെ ഉദാത്തമായ ജനാധിപത്യ മൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങള്‍ക്ക് എന്നും നേതൃത്വം കൊടുത്തിട്ടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ ഈ അവസരം വിനിയോഗിക്കുമെന്നു ഹൂസ്റ്റണിലെ പൊതുകാര്യപ്രവര്‍ത്തകനും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേത്രത്വം വഹിക്കുകയും ചെയുന്ന പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ചാപ്റ്റര്‍ രൂപീകരിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നം സംഘടനക്ക് ശക്തി പകരുവാനും വിവിധ സിറ്റികളില്‍ സിറ്റി ചാപ്റ്ററുകള്‍ രൂപീകരിച്ച് സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഉടന്‍ ശ്രമിക്കുമെന്ന് ചെയര്‍മാന്‍ റോയി മന്താന പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്ര വര്‍ത്തകരുടെ കൂട്ടായ്മകള്‍ ടെക്‌സസിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചു രൂപീകരിക്കുക, നിലവിലുള്ള കൂട്ടായ്മകള്‍ സജീവമാക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വമാണ് തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നു വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസിന്റെ നേത്ര്വത്വ നിരയിലേക്കുയര്‍ന്ന അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി പറഞ്ഞു.

മതേതര ജനാധിപത്യ മൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങള്‍ക്ക് എന്നും നേതൃത്വം കൊടുത്തിട്ടുള്ള കോണ്‍ഗ്രസിനെ ശക്തി പകരുവാന്‍ ഈ അവസരം വിനിയോഗിക്കുമെന്നും കുടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് മെമ്പര്‍ഷിപ് ഡ്രൈവ് നടത്തുമെന്നും മെമ്പര്‍ഷിപ് കമ്മിറ്റി ചെയര്‍മാന്‍ ജോമോന്‍ ഇടയാടി അഭിപ്രായപ്പെട്ടു.

ടെക്‌സാസ് ചാപ്റ്റര്‍ രൂപീകരണത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐ ഓ സി ദേശിയ ഭാരവാഹികളായ ചെയര്‍മാന്‍ സാം പിട്രോഡ, പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ജനറല്‍ സെക്രെട്ടറി ഹര്‍ബച്ചന്‍ സിംഗ് എന്നിവര്‍ അറിയിച്ചു. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അവര്‍ അഭിനന്ദിച്ചു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ദേശീയ പ്രസിഡന്റ് ലീലാ മാരേട്ടും വൈസ് പ്രസിഡന്റ് ബേബി മണക്കുന്നേലും പുതിയ ഭരണസമിതിക്ക് എല്ലാ പിന്തുണയും അഭിനന്ദനവും അറിയിച്ചു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലേക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായും, കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ചാപ്റ്റര്‍ വിപുലീകരിക്കുന്നതിനായും യോഗം തിരഞ്ഞെടുത്ത കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും രാഷ്ട്രീയ അരക്ഷിതാവസ്ഥ മറികടക്കുവാന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ഐഒസി വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ഏബ്രഹാം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here