gnn24x7

പാമ്പിനെ പിടികൂടാനെത്തിയ യുവാവിന് പാമ്പു കടിയേറ്റ് ദാരുണമരണം

0
341
gnn24x7

തിരുവനന്തപുരം: പാമ്പിനെ പിടികൂടാനെത്തിയ യുവാവിന് പാമ്പു കടിയേറ്റ് ദാരുണമരണം. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാഞ്ഞിരംവിളയിൽ പാമ്പിനെ പിടികൂടാനെത്തിയതായിരുന്നു സക്കീർ. ഇതിനിടെയാണ് മൂർഖന്‍റെ കടിയേറ്റത്.

അവശനായ യുവാവിന്‍റെ വായിൽ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാർ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സക്കീറിനെ കൊത്തിയ ശേഷം രക്ഷപ്പെട്ട പാമ്പിനെ പിന്നീട് വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here