തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശരാജ്യങ്ങളിൽ നിന്നു വന്നവരാണ്. സമ്പർക്കത്തിലൂടെ മൂന്നുപേർക്കാണ് കോവിഡ് ബാധിച്ചത്.
ഇന്ന് 4817 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 1,65,035 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 108 ആയെന്നും മുഖ്യമന്ത്രി അറിയിച്ചു.





































